ഗസ: ഗസയിലേക്കുള്ള സാധനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ഫലസ്തീന്‍ പ്രദേശത്ത് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ഹമാസിന് ‘പരിണിതഫലങ്ങള്‍’ ഉണ്ടാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
”ഇന്ന് രാവിലെ മുതല്‍ ഗസ മുനമ്പിലേക്കുള്ള എല്ലാ ചരക്കുകളുടെയും വിതരണങ്ങളുടെയും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചു, ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാതെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല. ഹമാസ് വിസമ്മതം തുടരുകയാണെങ്കില്‍, മറ്റ് അനന്തരഫലങ്ങള്‍ ഉണ്ടാകും.” – പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ഗസയിലേക്കുള്ള വിതരണവും സഹായവും നിര്‍ത്തിവച്ച ഇസ്രായേലിന്റെ നടപടിയെ ഹമാസ് അപലപിച്ചു, ഇത് യുദ്ധക്കുറ്റമാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ഹമാസ് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
