ഖത്തറില്‍ പുതിയ സ്‌കൂള്‍ ഫീസ് നയം; ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് നോട്ടീസ് പീരിഡ്

1q 39

ദോഹ: ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കായി പുതിയ ഫീസ് നയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രക്ഷിതാക്കള്‍ക്ക് 18 മാസം മുമ്പ് അറിയിപ്പ് നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും സ്‌കൂള്‍ ഫീസ് നയം 2026 ന്റെ ആദ്യ പതിപ്പ് പുറത്തിറക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പുതിയ ഫീസ് നയം പ്രകാരം, രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഫീസ് വര്‍ദ്ധിപ്പിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഒന്നര വര്‍ഷത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഇത് സാമ്പത്തികം ക്രമീകരിക്കാനോ മറ്റൊരു സ്‌കൂളിലേക്ക് കുട്ടിയെ മാറ്റാനോ രക്ഷിതാക്കളെ അനുവദിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഫീസ് വര്‍ദ്ധനവിന്റെ അഭ്യര്‍ത്ഥന മന്ത്രാലയം പരിഗണിക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക്, സാമ്പത്തിക പ്രകടനം, സ്വകാര്യ സ്‌കൂളിന്റെ അക്കാദമിക് പ്രകടനം എന്നിവ കണക്കിലെടുക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Education and Higher Education, Qatar has announced that, for the first time in Qatar, parents will be given an 18-month notice before private school fee increases take effect. This allows them to arrange their finances or transfer to another school. It also benefits the students as they are psychologically prepared for a potential school transfer."

You May Also Like

  • വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഖത്തര്‍

  • സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജൂണ്‍ 12ന്

  • ഉം ബിര്‍ഖയില്‍ പുതിയ പള്ളി തുറന്നു

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading