ദുബായ്: വ്യാജ ബാങ്കിങ് ആപ്പ് വഴി പ്രവാസിക്ക് ബാങ്കില്‍ നിന്ന് വായ്പ എടുത്ത 8,00000 ദിര്‍ഹം (ഏകദേശം 2 കോടിയിലേറെ രൂപ) നഷ്ടമായി. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ ഫോണ്‍ വിളിച്ച് മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വ്യക്തിഗത വിവരങ്ങളോ ബാങ്ക് രേഖകളോ അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് ദുബായ് പൊലീസ് വീണ്ടും കര്‍ശന മുന്നറിയിപ്പ് നല്‍കി.
ദുബായ് പൊലീസിന്റെ ഔദ്യോഗിക പോഡ്കാസ്റ്റില്‍ ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ മേജര്‍ സൗദ് അബ്ദുറഹ്‌മാന്‍ അല്‍ ഖസ്രാജി തട്ടിപ്പിന്റെ രീതി വിശദീകരിച്ചു. ബാങ്ക് ജീവനക്കാരനെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരനോട് തനിക്ക് വായ്പകളുടെ ആവശ്യമില്ലെന്നും അടുത്തിടെയാണ് മറ്റൊരു വായ്പ അനുവദിച്ചതെന്നുമുള്ള വിവരം പ്രവാസി അബദ്ധത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു.
പിന്നീട് ബാങ്കിന്റെ പുതിയ ആപ്പ് ഇറങ്ങിയെന്നും ലോഗോ മാറിയെന്നും പറഞ്ഞ് മറ്റൊരു സംഘം ഇയാളെ വിളിച്ചു. അക്കൗണ്ട് വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഇയാള്‍ തട്ടിപ്പുകാര്‍ നല്‍കിയ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു, പിന്നാലെ ആപ്പിലൂടെ മൊബൈലിന്റെ നിയന്ത്രണം (റിമോട്ട് ആക്‌സസ്) കൈക്കലാക്കിയ തട്ടിപ്പുകാര്‍ വായ്പത്തുക മുഴുവന്‍ മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
An expatriate who took a loan from a bank through a fake banking app lost 8,00,000 dirhams (approximately more than Rs. 2 crore). Fraudsters pretended to be bank officials called and took control of the mobile phone. Following the incident, Dubai Police again issued a strict warning not to share personal information or bank records with strangers in uae
