കൊച്ചി: ഇറാന്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രക്കാര്‍ യാത്രയ്ക്ക് മുന്നോടിയായി ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നിലവിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും ഇന്‍ഡിഗോ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കുവൈറ്റ് വ്യോമാതിര്‍ത്തി തുടരെ അടച്ചിടുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്ന് ജൂണ്‍ 5 ന് ഇന്‍ഡിഗോ അറിയിപ്പ് നല്‍കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
IndiGo Airlines on Thursday issued a travel advisory expressing concern for passengers amid tensions in the Middle East. The airline urged customers to track its official social media channels for updates on flight status.
