വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് ഓണ്‍ലൈനായി കേരളാ ലോട്ടറി വില്‍പ്പന; ജാഗ്രത വേണമെന്ന് പോലീസ്

1q

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിലായി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ദിനേശ് (25) ആണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ മുദ്രകളും വിലാസവും ദുരുപയോഗം ചെയ്താണ് വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചത്.

keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നിങ്ങനെയുള്ള വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. വാട്‌സ്ആപ്പ് വഴി ക്യൂആര്‍ കോഡും യുപിഐ ഐഡിയും നല്‍കി പണം വാങ്ങുകയും പാര്‍സലായി ടിക്കറ്റ് അയക്കാമെന്ന് വാഗ്ദാനം നല്‍കുന്നതുമായിരുന്നു രീതി.

ലോട്ടറി വകുപ്പ് നല്‍കിയ പരാതിയിലാണ് നടപടി. തട്ടിപ്പിന് ഉപയോഗിച്ച വാട്ട്സ്ആപ്പ് നമ്പറുകള്‍, വെബ്സൈറ്റുകളുടെ ഡൊമെയ്ന്‍ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍, യുപിഐ പേയ്മെന്റ് വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേരള ഭാഗ്യക്കുറി ഓണ്‍ലൈനായി വില്‍ക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനോ സൈബര്‍ കുറ്റകൃത്യത്തിനോ ഇരയായവര്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (NCRP) വഴിയോ NCRP ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 1930 വഴിയോ പരാതികള്‍ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Thiruvananthapuram City Cyber Crime Police arrested a Tamil Nadu native for allegedly operating fraudulent websites that impersonated the Kerala State Lotteries and cheated people by claiming to sell Kerala lottery tickets online. The accused has been identified as Dinesh A., 25, of Pattukkottai in Thanjavur. According to the police, he created websites designed to resemble the official Kerala government lottery portal by using the Kerala Lotteries name, official logos and government address to mislead customers. The websites advertised that Kerala lottery tickets could be purchased online and promoted the service extensively through social media.

You May Also Like