ദോഹ: അറേബ്യന്‍ ഗള്‍ഫിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ എല്‍.എന്‍.ജി (LNG) കപ്പലിന് നേരെ ആക്രമണമുണ്ടായതായി ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി അറിയിച്ചു. 2026 ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ‘അല്‍ മയേദ’ (Al Mayeda) എന്ന കപ്പല്‍ അജ്ഞാതമായ വസ്തുക്കളുമായി കൂട്ടിയിടിച്ചതായി ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി (നഖിലാത്ത്) അറിയിച്ചു.
അതേസമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സംഭവത്തെത്തുടര്‍ന്ന് പരിസ്ഥിതിക്ക് യാതൊരു ദോഷവും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കപ്പല്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമാണെ്. എന്നാല്‍ സംഭവത്തിന്റെ ആഘാതം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കപ്പലുമായും അതിലെ ജീവനക്കാരുമായും മേഖലയിലെ ബന്ധപ്പെട്ട സമുദ്ര സുരക്ഷാ അധികൃതരുമായും നഖിലാത്ത് നേരിട്ട് ആശയവിനിമയം നടത്തിവരുന്നുണ്ട്. ഒപ്പം, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
