ഖത്തറിലെ രണ്ട് റിക്രൂട്ട്മെൻ്റ് ഓഫീസുകള്‍ അടച്ചുപൂട്ടി തൊഴില്‍ മന്ത്രാലയം

1q 9

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടി. റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും അടച്ചുപൂട്ടിയതായും മന്ത്രാലയം അറിയിച്ചു.

‘സ്‌പെഷ്യല്‍ മാന്‍പവര്‍ സപ്ലൈ റിക്രൂട്ട്മെന്റ് ഓഫീസ്’ (Special Manpower Supply Recruitment Office) ‘റിവിയേര മാന്‍പവര്‍ സപ്ലൈ റിക്രൂട്ട്മെന്റ് ഓഫീസ്’ (Riviera Manpower Supply Recruitment Office) എന്നിവയാണ് അടച്ചുപൂട്ടിയത്. തൊഴില്‍ മന്ത്രിയുടെ 2026-ലെ 49-ാം നമ്പര്‍ ഉത്തരവും 2026-ലെ 48-ാം നമ്പര്‍ ഉത്തരവും പ്രകാരമാണ് നടപടി.

തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും, വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
Ministry of Labour shuts down two recruitment offices in Qatar.

You May Also Like