നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; പുതുക്കൽ വൈകുന്നു, അനിശ്ചിതത്വം തുടരുന്നു

InShot 20261027 130849519

തിരുവനന്തപുരം: പ്രവാസികൾക്കായി എൽ‌ഡിഎഫ് സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഈ വെള്ളിയാഴ്ച, ഒക്ടോബർ 31ന് കാലാവധി തീരാനിരിക്കെ പദ്ധതി പുതുക്കുന്നതിൽ അറിയിപ്പുകളില്ല. ഇതോടെ ചികിത്സാ ചെലവിൽ പ്രവാസികൾ ആശങ്കയിലായി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള 7 വ്യത്യസ്ത പരിരക്ഷ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമായിരുന്നു. ആയുർവേദ, യോഗ, നാചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകൾക്ക് വർഷത്തിൽ 50,000 രൂപ വരെ പരിരക്ഷ ലഭിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading