നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടിയെ ചൊല്ലി തർക്കം, പ്രതിഷേധിച്ച യുവാവിനെതിരെ കേസ്

InShot 20261025 153058504

കൊച്ചി: വിദേശത്തുനിന്ന് കൊണ്ടുവന്ന പുതിയ ഐഫോൺ 18 പ്രോയ്ക്ക് നികുതിയടക്കണമെന്ന കസ്റ്റംസ് നിർദ്ദേശത്തിനെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി അജാസ് മുഹമ്മദിനെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് അജാസിനെതിരെ കേസെടുത്തത്.

തൻ്റെ സ്വകാര്യ ആവശ്യത്തിനായി കൊണ്ടുവന്ന ഫോണിന് നികുതി അടയ്ക്കാനാകില്ല എന്നായിരുന്നു അജാസിന്റെ വാദം. എന്നാൽ ഈ വാദം കസ്‌റ്റംസ് തള്ളി. കുറച്ചുകാലമെങ്കിലും സ്വന്തമായി ഉപയോഗിച്ച ഫോണിന് മാത്രമാണ് നികുതി ഒഴിവാക്കി നൽകാറുള്ളതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

അതേസമയം രജിസ്റ്റ‌ർ ചെയ്യാത്ത പുതിയ ഫോണുമായാണ് അജാസ് വിമാനം ഇറങ്ങിയത്. ഇയാൾ സ്വന്തമായി ഉപയോഗിക്കുന്ന മറ്റൊരു ഐഫോണും കൈവശമുണ്ടായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading