തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു, നാല് ദിവസം തുടർച്ചയായി അവധി

InShot 20261016 171502080

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെയ്പ്പ് ദിവസമായ 2026 ഒക്ടോബർ 19, തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി ബാധകമായിരിക്കും.

ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെയ്പ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച നവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെയ്പ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തിയതികളിൽ തുടർച്ചയായ അവധിയായിരിക്കും ലഭിക്കുക. ശനിയാഴ്ചത്തെ നേരത്തെയുള്ള അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading