ദോഹ: ഖത്തറിൽ വെള്ളിയാഴ്ച മുതൽ ‘വാസ്മി’ (Wasmi) സീസൺ ആരംഭിക്കുന്നു. നാളെ, ഒക്ടോബർ 16 വെള്ളിയാഴ്ച ആരംഭിക്കുന്ന അൽ വാസ്മി സീസൺ 52 ദിവസത്തോളം നീണ്ടുനിൽക്കുമെന്നും ഖത്തർ കലണ്ടർ അറിയിച്ചു.
ഈ കാലയളവിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും. ദേശാടന പക്ഷികൾ ധാരാളമായി എത്തിച്ചേരുന്ന സമയമാണിത്. മഴ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, ഈ സമയത്താണ് ‘ട്രഫിൾസ്’ (ഒരു തരം കൂൺ) മുളച്ചുതുടങ്ങുന്നത്. ഭൂമിയെ പച്ചപ്പും സസ്യജാലങ്ങളും കൊണ്ട് അലങ്കരിക്കുന്നതിനാലാണ് ഈ കാലയളവിന് ‘വാസ്മി’ എന്ന് പേര് വന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
