ദോഹ: ഖത്തറിൽ ആപ്പിൾ പേ, ഗൂഗിൾ പേ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായതായി വാണിജ്യ, വ്യവസായ മന്ത്രാലയം. തങ്ങളുടെ എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെയും സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെയും സേവന ഫീസ് അടയ്ക്കുന്നതിന് ‘ആപ്പിൾ പേ’ (Apple Pay), ‘ഗൂഗിൾ പേ’ (Google Pay) എന്നീ പേയ്‌മെന്റ് സംവിധാനങ്ങൾ ലഭ്യമാക്കിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇത് പണമടയ്ക്കൽ നടപടിക്രമങ്ങൾ ലളിതമാക്കി ഇടപാടുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
