പണം വാങ്ങിയ ശേഷം തട്ടിപ്പ്: വിസാ ഏജൻസികൾക്കെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

InShot 20261013 140900647

അബുദാബി: വിസാ തട്ടിപ്പ് നടത്തുന്ന ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസികൾ. വിദേശത്ത് ജോലിയോ താമസമോ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം സേവനം നൽകാതെയും തുക തിരിച്ചുനൽകാതെയും വഞ്ചിക്കുന്ന വീസ ഏജൻസികൾക്കെതിരെയാണ് ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ഏജൻസികൾക്കെതിരെ ഇന്ത്യൻ പൗരന്മാരിൽനിന്ന് വ്യാപകമായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി.

സമൂഹമാധ്യമ പരസ്യങ്ങളിലൂടെ മറ്റു രാജ്യങ്ങളിലെ തൊഴിൽ, താമസ വീസകൾ വാഗ്ദാനം ചെയ്താണ് ചില ഏജൻസികൾ പണം വാങ്ങുന്നതെന്നും സംശയം തോന്നിയാൽ എംബസിയുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു . പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ വീസ യോഗ്യതകൾ, അപേക്ഷാ നടപടികൾ, തൊഴിൽ-താമസ വീസകൾ നേടാനുള്ള അംഗീകൃത മാർഗങ്ങൾ എന്നിവ താമസിക്കുന്ന രാജ്യത്തെ ബന്ധപ്പെട്ട എംബസിയിലോ കോൺസുലേറ്റിലോ അന്വേഷിച്ച് ഉറപ്പാക്കണം.

അതേസമയം ഒരു ഏജൻസിക്കും വീസ ലഭിക്കുമെന്ന് ഉറപ്പുനൽകാനാവില്ല. വീസ അനുവദിക്കാനുള്ള തീരുമാനം ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിന്റേതാണെന്നും അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading