ദോഹ: റിയാദിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്കായി നിർദേശങ്ങളുമായി ഖത്തറിലെ സൗദി എംബസി. റിയാദിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി എംബസി ബസ് ഗതാഗത സൗകര്യം പ്രഖ്യാപിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണിത്.
ഇതിനായി, വിമാന ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കിയതിന്റെ രേഖ പൗരന്മാർ ഹാജരാക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0097450499000 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്നും എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
