എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കണം: ഖത്തർ ആഭ്യന്തര മന്ത്രാലയം

InShot 20261012 145426095

ദോഹ: അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കണമെന്ന് നിർദേശിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. അടിയന്തിര ഘട്ടങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുന്നതിനായി പോലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് വഴിയൊരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

അടിയന്തര സേവന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിൽ പറഞ്ഞു. ഇത് സഹായം ആവശ്യമുള്ളവരിലേക്ക് കാലതാമസമില്ലാതെ അധികൃതർക്ക് എത്തിച്ചേരാൻ വഴിയൊരുക്കുമെന്നും അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ജാഗ്രത പാലിക്കണമെന്നും, അടിയന്തര സേവന വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരമൊരുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading