കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ കേസെടുത്ത് എസ്ഐടി. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്‍റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേര്‍ത്തു.
തുടർന്ന് കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡും അന്വേഷണ സംഘം നടത്തി. ആന്റോ അഗസ്റ്റിന്‍റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിൽ ഒരേ സമയം പരിശോധന നടന്നു.
ഇന്ന് സെപ്റ്റംബർ 16ന് പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
