ദോഹ: ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ-മൻദെബ് കടലിടുക്കിലൂടെയുമുള്ള കപ്പൽ ഗതാഗത തടസ്സം സാധാരണ അവസ്ഥയായി (new normal) മാറാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതിവാര പത്രസമ്മേളനത്തിൽ സംസാരിക്കവെ, മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഇബ്രാഹിം അൽ-ഹാഷ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് മൂലം ലോകം ഇതിനകം തന്നെ പ്രയാസങ്ങൾ നേരിടുകയാണെന്നും, ഈ പ്രതിസന്ധിക്കൊപ്പം ബാബ് അൽ-മൻദെബ് കടലിടുക്കിലെ പ്രശ്നം കൂടി കൂട്ടിച്ചേർക്കാൻ ലോകത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ടെഹ്‌റാനും തമ്മിൽ ഒമാനിൽ നടക്കേണ്ടിയിരുന്നതും എന്നാൽ പിന്നീട് മാറ്റിവെച്ചതുമായ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഹോർമുസ് വിഷയത്തിൽ സമവായം ഉണ്ടാക്കുന്നതിനും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി അന്താരാഷ്ട്ര-പ്രാദേശിക പങ്കാളികളുമായി ചേർന്ന് ഖത്തർ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
