മെയ്‌ ഡേ എമർജൻസി; ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു

InShot 20260903 143033073

ദോഹ: ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾക്ക് വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടത്. ഇന്ന്, സെപ്റ്റംബർ 3, വ്യാഴാഴ്ചയാണ് സംഭവം. വിമാനം മെയ്‌ഡേ എമർജൻസി പ്രഖ്യാപിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, 6E 1302 എന്ന വിമാനം (A320neo) നിശ്ചയിച്ച സമയത്തേക്കാൾ ഏകദേശം ഒരു മണിക്കൂർ വൈകി പുലർച്ചെ മൂന്ന് മണിക്കാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ, ലാൻഡിംഗ് നടപടികൾക്കായി വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.

വിമാനത്തിലെ ജീവനക്കാരിലൊരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതിനാലാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. വിമാനം ഇറങ്ങിയ ശേഷം  ജീവനക്കാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും , അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും എയർലൈൻ അറിയിച്ചു.

അതേസമയം ബെംഗളൂരുവിലേക്കുള്ള യാത്ര തുടരുന്നതിനായി മറ്റൊരു വിമാനവും പുതിയ ജീവനക്കാരെയും ഏർപ്പെടുത്തിയതായും എയർലൈൻ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like