ദോഹ: ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറായ ‘സിദ്രി’ന് (SIDR) നേരെ ഇറാൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന രണ്ട് നാവികർ കൊല്ലപ്പെട്ടു. ഫിലിപ്പിനോ സ്വദേശികളാണ്. കപ്പലിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്രയാത്രാ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനവും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയം 2817-ന്റെ വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ സമ്മർദ്ദം ചെലുത്തുന്നതിനുള്ള ഒരു ഉപാധിയായോ വിലപേശൽ തന്ത്രമായോ ഉപയോഗിക്കുന്നതിനെയും ഖത്തർ തള്ളിക്കളഞ്ഞു. കടലിടുക്ക് അടച്ചിടുന്നത് തുടരുന്നത് പ്രാദേശിക താൽപ്പര്യങ്ങൾക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകിയ ഖത്തർ, ഹോർമുസ് ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ടു.
അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം, സൗദി അറേബ്യയോടുള്ള ഖത്തറിന്റെ പൂർണ്ണമായ ഐക്യദാർഢ്യം ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
