അമേരിക്കൻ കോളേജ് ക്യാമ്പസുകളിൽ ഖത്തർ പണം മുടക്കിയെന്ന് ആരോപണം: നിഷേധിച്ച് യു.എസ് ഖത്തർ അംബാസഡർ

InShot 20260902 200654749

ദോഹ: ഖത്തറിനെതിരെ ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി നടത്തിയ ആരോപണങ്ങൾ തള്ളി ഖത്തറിന്റെ യുഎസ് അംബാസഡർ ഷെയ്ഖ് മെഷാൽ ബിൻ ഹമദ് അൽ താനി. യുഎസിലെ യുവാക്കൾക്കിടയിൽ ഇസ്രായേൽ വിരുദ്ധ മനോഭാവം വളർത്തുന്നതിനായി ഖത്തറും മറ്റ് രാജ്യങ്ങളും യുഎസിൽ മിഡിൽ ഈസ്റ്റ് പഠനങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമായി’ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുവെന്നായിരുന്നു ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയുടെ ആരോപണം.

ഹക്കബിയുടെ പരാമർശങ്ങൾ “അങ്ങേയറ്റം നിരാശാജനകവും” “തെറ്റായതുമാണെന്ന് ” അദ്ദേഹം തന്റെ ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ പറഞ്ഞു. “നാറ്റോയിൽ (NATO) അംഗമല്ലാത്ത പ്രധാന സഖ്യരാജ്യവും (Major Non-NATO Ally) യുഎസിന്റെ സുപ്രധാന തന്ത്രപ്രധാന പങ്കാളിയുമായ ഖത്തറിനെക്കുറിച്ച്, ഇസ്രായേലിലെ അമേരിക്കയുടെ ഏറ്റവും മുതിർന്ന പ്രതിനിധി ഇത്രയും മോശമായും തെറ്റായും സംസാരിക്കുന്നത് കാണുന്നത് അങ്ങേയറ്റം നിരാശാജനകമാണ്,” –  ഷെയ്ഖ് മെഷാൽ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading