ദോഹ: ഖത്തറിൽ ടാക്സി സർവീസ് വാഹനങ്ങളിൽ പരിശോധന ശക്തമാക്കി അധികൃതർ. റൈഡ്-ഹെയ്ലിംഗ് (യാത്രാ സേവന) കമ്പനികളെ ലക്ഷ്യമിട്ട് നടത്തിയ ആറുമാസം നീണ്ട പരിശോധനാ ക്യാമ്പെയ്‌നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഖത്തർ ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു. കൃത്യമായ ബിസിനസ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, ലൈസൻസില്ലാത്ത ആപ്പുകൾ ഉപയോഗിക്കുക, നിശ്ചിത സേവന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക എന്നീ നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുത്തു.
ആഭ്യന്തര മന്ത്രാലയം (MoI), വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. മെട്രോ സ്റ്റേഷനുകൾ, ഓൾഡ് ദോഹ പോർട്ട്, കത്താറ, ദ പേൾ ഐലൻഡ്, വിവിധ ഷോപ്പിംഗ് മാളുകൾ തുടങ്ങിയ തിരക്കേറിയതും വാണിജ്യ പ്രവർത്തനങ്ങൾ സജീവവുമായ മേഖലകളിൽ ആകെ 987 വാഹനങ്ങൾ പരിശോധിച്ചു. വാഹനങ്ങളുടെ ഗുണനിലവാരം, ശുചിത്വം, പരിപാലന മാനദണ്ഡങ്ങൾ, കരഗതാഗത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ എന്നിവ കമ്പനികൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
