ഡല്‍ഹി: വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഫ് സി ആര്‍ എ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.
പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്‌സ് ടു നാഷണല്‍ ഓണര്‍ അമെന്റ്‌മെന്റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനമായ ശിക്ഷയായിരിക്കും ലഭിക്കുക. നിലവില്‍ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ക്ലിയറന്‍സ് നല്‍കിയതോടെയാണ് ബില്ല് പാര്‍ലമെന്റിലേക്ക് എത്തുന്നത്.
ദശീയ ഗാനമായ ‘ജനഗണമന’ ആലപിക്കുന്ന ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ കൂടി ആലപിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ‘ദേശീയ ബഹുമതി അവഹേളന നിരോധന (ഭേദഗതി) ബില്‍’ അവതരിപ്പിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A bill providing for punishment for any insult or obstruction to singing of Vande Mataram will be introduced in Lok Sabha in Parliament's session starting July 20. The Prevention of Insults to National Honour (Amendment) Bill, cleared by the Union Cabinet earlier, comes after guidelines issued by the home ministry made playing or singing the national song mandatory at official events where national anthem 'Jana Gana Mana' is played.
