‘ഇനി എല്ലാം പഴയത് പോലെ ‘ ഖത്തർ, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി

InShot 20261104 191644450

ഇറാൻ: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ. ‘ഓപ്പൺ മാഗസിൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമോസിലൂടെ കടന്നുപോകാമെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതിയുടെ വൈസ് ചെയർമാനായ അഹ്മദ് ഹയാത്ത്-മൊഘദ്ദാമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്കാണ് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്. ഈ രാജ്യങ്ങളുടെ കപ്പലുകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ആ ജലപാതയിലൂടെ സഞ്ചരിക്കാവുന്നതാണ്.

അതേസമയം ഖത്തറിന്റെ കപ്പലുകൾക്ക് ട്രാൻസിറ്റ് ടോളും ഒഴിവാക്കി. ഓരോ ഇളവും പ്രത്യേക പരിഗണനകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like