മലപ്പുറം: ലോകത്തിലെ ഏറ്റവും വലിയ കഅ്ബ ഡോര്‍ കലിഗ്രഫിയില്‍ അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി. കോട്ടണ്‍ തുണിയില്‍ 72 ഇഞ്ച് നീളവും 55 ഇഞ്ച് വീതിയുമുള്ള കഅ്ബ ഡോര്‍ കാലിഗ്രഫി പൂര്‍ത്തിയാക്കിയാണ് മലപ്പുറം സ്വദേശിയായ സയ്യിദ് അബ്ദുല്‍ നഹീല്‍ എന്ന പതിമൂന്നുകാരന് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. പാണ്ടിക്കാട് സ്വദേശി ആര് പി സാദിഖ് സുഹൈലിന്റേയും എസ് സാജിതയുടേയും മകനാണ്. കൊടശ്ശേരി ഗൈഡന്‍സ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.
പരീശിലനമൊന്നും നേടാതെ, മൂന്നുവയസ്സുമുതല്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി യ നഹീല്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അറബിക് കാലിഗ്രഫി വരയ്ക്കാന്‍ തുടങ്ങിയത്. മാതാപിതാക്കളുടെ പ്രോത്സാഹനത്തില്‍ വരച്ചുതുടങ്ങിയ നഹീലിന് ഇപ്പോള്‍ ചിത്രരചന ഹരമായി മാറി.
അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല്കാന് വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം ശ്രദ്ധേയമാണ്. നടന് സിദ്ദീഖ്, ഉമ്മന്‍ചാണ്ടി എന്നിവരുടെ ചിത്രങ്ങളും നഹീല്‍ വരച്ചിട്ടുണ്ട്. ടൈമര്‍ വെച്ചാണ് ഈ കൊച്ചുമിടുക്കന് ഓരോ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്. ഇതിനിടെ ദുബായ് സുല്‍ത്താന്‍ വേണ്ടി ചിത്രം വരയ്ക്കാനും നഹീലിന് അവസരം ലഭിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A seventh-grade student has set an 'Arabian World Record' for creating the world's largest piece of calligraphy depicting the door of the Kaaba. Thirteen-year-old Sayyid Abdul Naheel, a native of Malappuram, achieved this rare feat by crafting the calligraphy on a piece of cotton fabric measuring 72 inches in length and 55 inches in width. He is the son of R.P. Sadique Suhail and S. Sajitha, both from Pandikkad, and is a student at Kodassery Guidance Public School.
