ദോഹ: ഖത്തറിലെ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ട്രാവല്‍ ക്ലിനിക്ക് സേവനം ബുക്ക് ചെയ്യാന്‍ സാധിക്കും. പ്രത്യേക വാക്‌സിനേഷനുകളും പ്രതിരോധ നടപടികളും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററാണ് (Communicable Disease Center) വര്‍ഷങ്ങളായി ‘ട്രാവല്‍ ക്ലിനിക്കുകള്‍’ സേവനം നല്‍കിവരുന്നത്. മഞ്ഞപ്പനി (yellow fever) പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്ന യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും, മറ്റ് വാക്‌സിനുകള്‍ എടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ കാര്‍ഡും ക്ലിനിക്കില്‍ നിന്ന് ലഭിക്കും.
വാക്‌സിനേഷന്‍, മലേറിയ പ്രതിരോധം, ഉയര്‍ന്ന പ്രദേശങ്ങളിലെ യാത്രകളില്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കുള്ള ചികിത്സ, ‘ട്രാവലേഴ്‌സ് ഡയേറിയ’ (യാത്രയ്ക്കിടെയുണ്ടാകുന്ന വയറിളക്കം) എന്നിവയ്ക്കുള്ള ചികിത്സ തുടങ്ങിയവ ട്രാവല്‍ ക്ലിനിക്കില്‍ ലഭ്യമാകും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം, ഒരു സംഘമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അതിലെ ഓരോ യാത്രക്കാരനും പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
യാത്രയ്ക്ക് മുമ്പുള്ള ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും വാക്‌സിനേഷനും, യാത്രക്കാര്‍ക്ക് നല്‍കിയ വാക്‌സിനേഷനുകളുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍, അന്താരാഷ്ട്ര വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ക്ലിനിക്കില്‍ നിന്ന് ലഭിക്കും.
ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ക്ലിനിക്കില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കും. അതേസമയം മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്താല്‍ മാത്രമേ ക്ലിനിക്കില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 11 വരെയും ട്രാവല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനായി, ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയും, വ്യാഴാഴ്ചകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 3 വരെയും +974 40254003 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇമെയില്‍ വഴി ഞങ്ങളെ ബന്ധപ്പെടുക:
ക്ലിനിക്കില്‍ എത്തുന്നവര്‍ സാധുതയുള്ള പാസ്‌പോര്‍ട്ടിന്റേയോ ഖത്തര്‍ ഐഡിയുടേയോ പകര്‍പ്പ്, നേരത്തേ എടുത്തിട്ടുള്ള വാക്‌സിനുകളുടെ രേഖ, മുന്‍കാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍, യാത്രാ ടിക്കറ്റും വിശദാംശങ്ങളും കയ്യില്‍ കരുതണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Hamad Medical Corporation’s Communicable Disease Center has been providing “travel clinics” for years to travelers to countries that require certain vaccinations and special preventive measures. An international certificate of vaccination and preventive care provided to the traveler is issued if the traveler is given the yellow fever vaccine, and for other vaccines, a vaccination card is issued to the traveler. Travel clinic services are available to all residents of Qatar, both citizens and expatriates in Qatar
