ഖത്തറിൽ വേട്ടയാടൽ സൈറനുകൾ പിടികൂടി

InShot 20260915 170306170

ദോഹ: ഖത്തറിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ പക്ഷികളെ ആകർഷിച്ച് വേട്ടയാടാൻ ഉപയോഗിക്കുന്ന 13,000 സൈറണുകൾ പിടികൂടി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC). അനധികൃത വേട്ടയാടൽ തടയുന്നതിനും തദ്ദേശീയവും ദേശാടന സ്വഭാവമുള്ളതുമായ വന്യജീവികളെ സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കുന്ന ദേശീയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഘടകങ്ങൾ വേർതിരിക്കുകയും പുനരുപയോഗത്തിനായി (റീസൈക്ലിംഗ്) മാറ്റിവയ്ക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപകരണങ്ങൾ നശിപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading