ഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിലും സുപ്രധാന മാറ്റങ്ങൾ വരുത്തി വിദേശകാര്യ മന്ത്രാലയം. സെപ്റ്റംബർ 15ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ ഭേദഗതി ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. കുട്ടികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളിലാണ് പ്രധാന മാറ്റം. പാസ്പോര്‍ട്ടിന്റെ കാലാവധി, പേജുകളുടെ എണ്ണം തുടങ്ങിയവയിലാണ് പ്രധാന മാറ്റങ്ങള്‍.
പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ടിന് പരമാവധി അഞ്ച് വര്‍ഷമാണ് സാധുത. എന്നാല്‍ കുട്ടിക്ക് 18 വയസ്സ് തികയുന്നതിന് മുമ്പ് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടെങ്കില്‍ അഞ്ച് വര്‍ഷം വരെ പാസ്പോര്‍ട്ട് സാധുവായിരിക്കും. അതേസമയം, പാസ്പോര്‍ട്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിക്ക് 18 വയസ്സ് തികയുകയാണെങ്കില്‍ 18 വയസ്സ് തികയുന്ന ദിവസം വരെ മാത്രമായിരിക്കും സാധുത. ഉദാഹരണത്തിന് 14 വയസ്സുള്ള കുട്ടിക്ക് പാസ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തെ കാലാവധി കണക്കാക്കാമെങ്കിലും കുട്ടിക്ക് 18 വയസ്സ് തികയുന്നതോടെ പാസ്പോര്‍ട്ടിന്റെ സാധുത അവസാനിക്കും. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ മുഴുവന്‍ കാലാവധിയും ലഭിക്കാം.
കുട്ടികളുടെ പാസ്പോര്‍ട്ടിന്റെ പേജുകളുടെ കാര്യത്തിലും മാറ്റമുണ്ട്. ഇനി കുട്ടികള്‍ക്ക് 36 പേജുള്ള സാധാരണ പാസ്പോര്‍ട്ട് ലഭിക്കും. വിദേശയാത്രകളില്‍ ആവശ്യമായ വിസകള്‍, ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ തുടങ്ങിയവയ്ക്കായി ഈ പേജുകള്‍ ഉപയോഗിക്കാം. അതിനാല്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന പാസ്പോര്‍ട്ടും സാധാരണ പാസ്പോര്‍ട്ടിന് സമാനമായ രീതിയിലായിരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
