സിംകാർഡ് നിയമങ്ങളിൽ മാറ്റം; കൂടുതൽ കണക്ഷനുകൾ കൈവശം വെച്ചാല്‍ നടപടി

InShot 20260824 154739115

ഡൽഹി: രാജ്യത്തെ സിം കാര്‍ഡുകള്‍ സംബന്ധിച്ച് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT). ഇന്ന് 2026 ഓഗസ്റ്റ് 24 മുതല്‍ പുതിയ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. നിശ്ചിത പരിധിക്കപ്പുറം മൊബൈല്‍ കണക്ഷനുകള്‍ ഉള്ള ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ലക്ഷ്യമിട്ടാണ് നടപടി.

ഇത് സംബന്ധിച്ച് എല്ലാ ടെലികോം കമ്പനികള്‍ക്കും ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.  കൂടു നിശ്ചിത പരിധിയിൽ കൂടുതൽ കണക്ഷനുകൾ ഉള്ള  ഉപഭോക്താക്കള്‍ക്ക് ഇനി അവരുടെ പേരില്‍ പുതിയ മൊബൈല്‍ നമ്പര്‍ ലഭിക്കില്ലെന്ന് വ്യക്തമായി അറിയിക്കും. വ്യാജ സിം കാര്‍ഡുകളും കുറ്റകൃത്യങ്ങളും തടയുന്നതിനാണ് നടപടി.

നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വ്യത്യസ്ത ടെലികോം കമ്പനികളിലും സേവന മേഖലകളിലുമായി പരമാവധി ഒമ്പത് മൊബൈല്‍ കണക്ഷനുകള്‍ വരെ കൈവശം വയ്ക്കാം. അതേസമയം ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ പരിധി ആറ് മാത്രമാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading