ചട്ടലംഘനം: ഖത്തറിൽ സൂപ്പർമാർക്കറ്റും റസ്റ്റോറന്റും അടപ്പിച്ച് അതോറിറ്റി

InShot 20260915 165528549

ദോഹ: ഖത്തറിൽ അൽ വക്ര മുനിസിപ്പാലിറ്റിയിലെ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണത്തിന്റെ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായും മന്ത്രാലയം കണ്ടെത്തി. സെപ്റ്റംബർ 13 മുതൽ ഏഴ് ദിവസത്തേക്ക് സ്ഥാപനം അടച്ചിടാനാണ് അൽ വക്ര മുനിസിപ്പാലിറ്റി ഉത്തരവിട്ടത്.

വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തത് കണ്ടെത്തിയതിനെ തുടർന്ന് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ  റെസ്റ്റോറന്റും താൽക്കാലികമായി അടച്ചുപൂട്ടി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like