ഖത്തറില്‍ ഇമാമുകളുടെയും പ്രഭാഷകരുടെയും ജോലികളില്‍ തദ്ദേശീയവല്‍ക്കരിക്കുന്നു

1q 1

ദോഹ: ഖത്തറില്‍ ഇമാമുകളുടെയും പ്രഭാഷകരുടെയും ജോലികളില്‍ സ്വദേശിവല്‍ക്കരണം വരുന്നു. ഇതിനായുള്ള പദ്ധതികള്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ‘ദഅ്വ ആന്‍ഡ് റിലീജിയസ് ഗൈഡന്‍സ്’ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്, ‘പ്രോമിസിംഗ് ഓറേറ്റര്‍ 2026’ (Promising Orator 2026) എന്ന പേരില്‍ ഒരു പുതിയ മത്സരം നടത്തും. പ്രസംഗകലയില്‍ കഴിവുള്ളവരെ കണ്ടെത്തുന്നതിനും, അവരുടെ അറിവും നൈപുണ്യവും മെച്ചപ്പെടുത്തി ഭാവിയില്‍ പള്ളികളിലെ പ്രബോധന ദൗത്യങ്ങള്‍ ഏറ്റെടുക്കാനും ഇമാമത്ത്, പ്രസംഗം തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കാനും പ്രാപ്തരാക്കുകയുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

കേവലം ഒരു മത്സരം എന്നതിലുപരി, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ നേരത്തെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്ന ഒരു സമഗ്ര പരിശീലന പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുക, പ്രസംഗങ്ങള്‍ നടത്തുക, ബാങ്ക് വിളിക്കുക തുടങ്ങിയ മതപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള ഖത്തരി പ്രതിഭകളെ വാര്‍ത്തെടുക്കുക, ഒപ്പം യുവാക്കള്‍ക്കിടയില്‍ മതപരമായ അവബോധം വളര്‍ത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Endowments and Islamic Affairs, represented by the Department of Da’wah and Religious Guidance, announced the launch of the first edition of the “Promising Orator 2026” competition, aimed at Qatari high school students, in a qualitative initiative that aims to discover talents in the field of oratory, refine their scientific and skill abilities, and prepare a generation of national competencies capable in the future of carrying the message of the pulpit and undertaking the tasks of imamate and preaching in the mosques of the country

You May Also Like