ഹമദ് വിമാനത്താവളത്തില്‍ ഇന്ന് എത്തുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ അറിയിപ്പ്

1q

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ എയര്‍വേസ്. ‘വതന്‍ 2026’ (Watan 2026) അഭ്യാസപരിപാടിയുടെ ഭാഗമായി, ഇന്ന്, നവംബര്‍ 2 തിങ്കളാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ നടക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ ചില പ്രത്യേക ഇടങ്ങളില്‍ പ്രവര്‍ത്തനങ്ങളും പരിശീലന പരിപാടികളും നടക്കും. കൂടാതെ ആകാശത്തും ചില പരിപാടികള്‍ ശദ്ധയില്‍പ്പെട്ടേക്കാമെന്നും എന്നാല്‍, ഇത് വിമാന സര്‍വീസുകളെയോ യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളെയോ ബാധിക്കില്ലെന്നും, അവ പതിവുപോലെ തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Airways noted that field procedures simulating emergency response will be carried out at Hamad International Airport (HIA) on Monday, November 2, as part of the Watan 2026 exercise. Qatar Airways explained that travelers and airport visitors may notice field activity and training activities in specific locations, along with some aerial activities accompanying the exercise, noting that flight operations and services provided to passengers will not be affected and will continue their normal work

You May Also Like