ദോഹ: ഖത്തറിലെ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കുമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. സന്ദർശകർ, പൗരന്മാർ, താമസക്കാർ എന്നിവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി, ടിക്കറ്റ് ബുക്കിംഗിനായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി ‘വിസിറ്റ് ഖത്തർ’ (Visit Qatar) സിഇഒ എൻജിനീയർ അബ്ദുൽ അസീസ് അലി അൽ മൗലവി അറിയിച്ചു. “ഖത്തർ കലണ്ടർ 2026-2027”-ന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരവും പ്രാധാന്യവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐഫോണുകൾക്കായി പ്രത്യേക ‘ഇന്റർഫേസ് എലമെന്റ്’ (interface element) സൗകര്യം ഇന്ന് മുതൽ ലഭ്യമാക്കുന്നതായും അൽ മൗലവി അറിയിച്ചു. വരും കാലയളവിൽ ഈ സേവനം ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
