ഭാര്യയുടെ ഫേസ്ബുക്ക് ചിത്രങ്ങളെച്ചൊല്ലി തര്‍ക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ

1q 16

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയില്‍ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഫോട്ടോസ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

തന്റെ സുഹൃത്ത് തന്റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും, അവ നീക്കം ചെയ്യണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, പ്രതി മനഃപൂര്‍വം കൊലപാതകം ആസൂത്രണം ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തി ജോലിസ്ഥലത്ത് ഉള്ളതായി മനസ്സിലാക്കിയ പ്രതി, ഒരു കത്തി കൈവശപ്പെടുത്തി അവിടെ കാത്തിരുന്ന ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും പലതവണ കുത്തുകയും ചെയ്തു. ഈ പരിക്കുകള്‍ മരണകാരണമായിത്തീര്‍ന്നു.

കോടതി നടപടികള്‍ക്കിടയില്‍ കുറ്റങ്ങള്‍ സമ്മതിച്ച പ്രതി തര്‍ക്കം ഉടലെടുക്കുന്നതിന് മുന്‍പ് താനും പരാതിക്കാരനും സുഹൃത്തുക്കളായിരുന്നുവെന്നും പറഞ്ഞു. മുന്‍പ് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍, തന്റെ സുഹൃത്ത് അനുവാദമില്ലാതെ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും, പിന്നീട് അവ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്യുകയായിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു.

അതേസമയം ഉദ്ദേശ്യപൂര്‍വ്വവും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമായ കൊലപാതകക്കുറ്റത്തിന് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
A Kuwaiti criminal court has sentenced a Bangladeshi expatriate to death for murdering his friend after the victim posted photographs of the killer's wife on Facebook and refused to remove them, according to the Public Prosecution. The Criminal Court handed down the death sentence on Tuesday after convicting the man of premeditated murder in a case triggered by a dispute over photographs published on social media.

You May Also Like