തിരുവനന്തപുരം: പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ അവസരം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി കേരളീയരുടെ മക്കള്‍ക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
കുറഞ്ഞത് രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. 2026-27 വര്‍ഷം റെഗുലറായി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പഠിക്കുന്ന കോഴ്സിന് വേണ്ട നിശ്ചിത യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവും ആയിരിക്കണം. യോഗ്യരായവര്‍ക്ക് http://www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
