ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചു: സൗദിയിൽ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

InShot 20261028 143218739

തൃശൂർ: സൗദി അറേബ്യയിൽ ലഹരിക്കടത്ത് മാഫിയ ചതിയിൽപ്പെടുത്തിയ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദിയിൽ വധശിക്ഷാ ഭീഷണിയിൽ. മികച്ച ജോലിയും ഒപ്പം സൗജന്യ ഉംറ നിർവ്വഹണവും വാഗ്ദാനം ചെയ്ത് സൗദിയിൽ എത്തിച്ചവരാണ് പിടിയിലായത്. തൃശ്ശൂർ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴ് യുവാക്കളുമാണ് ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായി രണ്ടുമാസമായി ജയിലിൽ കഴിയുന്നത്.

കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യം. ലഹരിക്കടത്തിന് ഉപയോഗിച്ച ബാഗുകൾ കണ്ടുകെട്ടാനും കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളുടെ മൂന്നിരട്ടി തുക പിഴയായി ചുമത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കേസിൽ ഉമർ ഷരീഫിന്റെ അഭിഭാഷകൻ നവാഫ് ബാ-ഖരീഷ് കുറ്റപത്രം വിശദമായി പരിശോധിച്ച് അടുത്ത സിറ്റിംഗിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് കോടതി ഹർജി മാറ്റിവെച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന മറ്റ് പ്രതികൾക്കായി ഔദ്യോഗിക കോടതി പരിഭാഷകരെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെയും സാക്ഷികളെയും അടുത്ത തവണ വിസ്തരിക്കുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചതോടെ വാദംകേൾക്കൽ മറ്റൊരു ദിവസത്തേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like