ദോഹ: എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ഖത്തർ ഐഡികൾ ഉടൻ നിരസിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസിലെ സിവിൽ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ അലി ഹസ്സൻ അൽ-സയീദ് ആണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ വഴി വ്യക്തിഗത ഐഡി കാർഡുകളിൽ വ്യക്തിഗത ഫോട്ടോകൾ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പ്രത്യേക പേജ് വഴി അംഗീകൃത ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ പ്രാപ്തമാക്കുന്നതാണ് പുതിയ ഓൺലൈൻ സേവനം. അതേസമയം മന്ത്രാലയത്തിന്റെ അംഗീകാരത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിൽ അവ പ്രതിഫലിക്കും.
അതേസമയം ഫോട്ടോ മാറ്റാനുള്ള സേവനം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ (ISO) എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഫോട്ടോകൾ ആവശ്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇതിന്റെ ഭാഗമായി ഓട്ടോമേറ്റഡ് ഓഡിറ്റിംഗിലൂടെയും മാനുവൽ അവലോകനത്തിലൂടെയുമാണ് ഫോട്ടോകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. കൃത്രിമം കാണിച്ചതായി സംശയിക്കുന്ന ഫോട്ടോകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. അംഗീകൃത പരിശോധനാ നടപടിക്രമങ്ങൾ പ്രകാരം, അത്തരം ഫോട്ടോകൾ ഉടൻ തന്നെ നിരസിക്കപ്പെടുന്നതാണ് – അദ്ദേഹം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
