തിരുവനന്തപുരം: സംഘർഷം നടന്ന പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് മുഖാന്തിരം ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു.
സഹായം ആവശ്യമുള്ളവർക്ക് 1800 425 3939, +91 8802 012345 ( മിസ്സ്ഡ് കോൾ സൗകര്യം ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹെല്പ് ഡെസ്ക് സംവിധാനം ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കും. ഓഫീസ് സമയത്ത് ന്യൂ ഡൽഹി കേരള ഹൌസിലുള്ള നോർക്ക എൻ ആർ കെ ഡെവലപ്മെന്റ് ഓഫീസുമായും ബന്ധപ്പെടാം, ഫോൺ 01123360350. 01123349202
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
