ദോഹ: വെർച്വൽ പ്ലാനിംഗും 3D പ്രിന്റിംഗും ഉപയോഗിച്ച് ഖത്തറിൽ ആദ്യമായി നടത്തിയ താടിയെല്ല് പുനർനിർമ്മാണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് മുൻപുതന്നെ നടപടിക്രമങ്ങൾ വിശദമായി ആസൂത്രണം ചെയ്യാനും രോഗിക്ക് അനുയോജ്യമായ ശസ്ത്രക്രിയാ ഘടകങ്ങൾ രൂപകൽപ്പന ചെയ്യാനും ഈ നൂതന സാങ്കേതികവിദ്യ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിച്ചതായും . ഇത് ശസ്ത്രക്രിയയുടെ കൃത്യതയും ചികിത്സാ ഫലങ്ങളും മുഖത്തിന്റെ രൂപഭംഗിയും മെച്ചപ്പെടുത്തുന്നതിനൊപ്പം, താടിയെല്ലിന്റെ പ്രവർത്തനം സുഗമമാക്കാനും രോഗിയുടെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാനും സഹായിച്ചതായും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
