ഡൽഹി: മൊബൈൽ ഫോൺ ഓർഡർ ചെയ്തപ്പോൾ പകരം ലഭിച്ചത് സോപ്പ് ബാറുകൾ. 2021 ഒക്ടോബര്‍ 25നാണ് സംഭവം നടന്നത്. ഡല്‍ഹി സ്വദേശിനി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 10,574 രൂപയുടെ മൊബൈല്‍ ഫോണ്‍ ഓർഡർ ചെയ്തു. എന്നാൽ ഡെലിവറി ലഭിച്ചെങ്കിലും, പാക്കേജിനുള്ളിൽ മൊബൈൽ ഫോണിന് പകരം ലൈഫ്ബോയ് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നതെന്നാണ് യുവതിയുടെ പരാതി.
തുടര്‍ന്ന് ഇക്കാര്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ അറിയിക്കുകയും റിട്ടേണ്‍ ആവശ്യപ്പെടുകയും ചെയ്തു. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കുകയും ചെയ്തെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. പാഴ്‌സല്‍ തുറക്കുമ്പോള്‍ സോപ്പ് ബാറുകള്‍ ലഭിച്ചതിന്റെ വീഡിയോയും കമ്മിഷന്‍ കണ്ടു.
കേസ് പരിഗണിച്ച ഡൽഹി ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉപഭോക്താവിന് 10,574 രൂപ നൽകാൻ ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ടു. മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും നിയമനടപടികൾക്കുള്ള ചെലവായി 5,000 രൂപയും നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. 2026 സെപ്റ്റംബർ 18-നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
