ദോഹ: ഖത്തറിൽ സ്വന്തമായി വീട് ഉള്ളവർ വിവരങ്ങൾ പുതുക്കണമെന്ന് നിർദ്ദേശം. ഒക്ടോബർ 13-നകം ‘എസ്കാൻ’ (Eskan) പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വിവരങ്ങൾ പുതുക്കാനും രജിസ്റ്റർ ചെയ്ത രേഖകൾ പരിശോധിച്ചുറപ്പിക്കാനും ഗുണഭോക്താക്കളോടും പാർപ്പിട യൂണിറ്റുകളുടെ ഉടമകളോടും സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ (CGB) ആവശ്യപ്പെട്ടു.
ഭവന സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനും, ഗുണഭോക്താക്കൾക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് നടപടിയെന്നും ബ്യൂറോ അറിയിച്ചു.
സേവനങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ പുതുക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ബ്യൂറോ ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. എസ്കാൻ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളും ആവശ്യമായ രേഖകളും പുതുക്കാനും, അപേക്ഷകളുടെ നില ഓൺലൈനായി പരിശോധിക്കാനും, ഏറ്റവും പുതിയ വിവരങ്ങളും അറിയിപ്പുകളും സ്വീകരിക്കാനും, പാർപ്പിട യൂണിറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
