ദോഹ: ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാനും കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, വടക്കൻ കടൽമേഖലകളിൽ ഇന്ന്, സെപ്റ്റംബർ 30, ബുധനാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 1 (വ്യാഴാഴ്ച) പുലർച്ചെ വരെ 5 മുതൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് ജാഗ്രത പാലിക്കണമെന്നും കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും താമസക്കാരോടും കടലിൽ പോകുന്നവരോടും അധികൃതർ നിർദ്ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
