‘എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കണം’; നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യം

InShot 20260929 161830033

ദോഹ: ഖത്തറിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രൈമറി കെയറിലെ റിക്കവറി സെന്റർ മേധാവി ഡോ. അനീസ് അൽ-യഫായി.  ‘അൽ-ഷർഖി’നോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയർന്ന അളവിൽ കഫീനും പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാൽ എനർജി ഡ്രിങ്ക്സുകൾ അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട്, എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനും സ്കൂളുകൾ, സർവകലാശാലകൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയ്ക്ക് സമീപമുള്ള കടകളിൽ ഇവയുടെ വിൽപ്പന നിരോധിക്കുന്നതിനുമുള്ള നിയമങ്ങൾ കൊണ്ടുവരണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ചില കായികതാരങ്ങളും കൗമാരക്കാരും ഊർജ്ജസ്വലതയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനായി എനർജി ഡ്രിങ്കുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്, അല്ലെങ്കിൽ വിട്ടുമാറാത്ത മാനസിക സമ്മർദ്ദം തുടങ്ങിയ ക്ഷീണത്തിന്റെ യഥാർത്ഥ കാരണങ്ങളെ പരിഹരിക്കുന്നതിന് പകരം, നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ച് താൽക്കാലികമായ ഉണർവ്വ് നൽകുക മാത്രമാണ് ഇവ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു എനർജി ഡ്രിങ്കിൽ 70 മുതൽ 240 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിരിക്കാമെന്നും അൽ-യാഫായി വിശദീകരിച്ചു. ഇത്രയും അളവിലുള്ള കഫീൻ ഹൃദയമിടിപ്പ് കൂടുന്നതിനും രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും കാരണമായേക്കാം. കൂടാതെ നെഞ്ചിടിപ്പ്, തലവേദന, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവയ്ക്കും, ചിലരിൽ ഹൃദയതാളത്തിലെ ക്രമക്കേടുകൾക്കും ഇത് വഴിവെച്ചേക്കാം. വൈകുന്നേരങ്ങളിൽ ഇവ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ. അൽ-യാഫായി കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറിൽ പെട്രോൾ- ഡീസൽ വില പ്രഖ്യാപിച്ചു

  • ശക്തമായ കാറ്റിന് സാധ്യത

  • ഖത്തറിലെ ചില പ്രദേശങ്ങളിൽ ഡ്രോണുകൾക്ക് അനുമതി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading