കുട്ടികളുടെ വിമാന യാത്രയും ഇനി ചെലവേറും

indigo

ഡൽഹി: ഇന്‍ഡിഗോ വിമാനക്കമ്പനി കുട്ടികളുടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു.

വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് നേരിട്ടുള്ള നിരക്കാണ് 2,500-ല്‍ നിന്ന് 3,000-ആയി ഉയര്‍ന്നത്. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ നിരക്ക് വാർദ്ധനവ് ബാധകമാകും. പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം.

അതേസമയം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ഫീസ് 5,000 ല്‍ നിന്ന് 5,999 രൂപയാക്കി വര്‍ധിപ്പിച്ചു. എയര്‍ലൈനിന്റെ ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി, മുതിര്‍ന്നവരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കാണ് ഈ സേവനം ബാധകമാകുന്നത്. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയര്‍ന്നു.

അധിക ബാഗേജ് നിരക്കും കിലോഗ്രാമിന് 700 രൂപയില്‍ നിന്ന് 800 രൂപയായി വര്‍ധിപ്പിച്ചു. പ്രയോറിറ്റി ചെക്ക്-ഇന്‍ & ബോര്‍ഡിംഗ് 450 ല്‍ നിന്ന് 650 രൂപയാക്കി. ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് 200 ല്‍ നിന്ന് 300 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് വിമാന കമ്പനികളും നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വിമാന ഇന്ധന വില വര്‍ധനയാണ് നിലയിലെ നിരക്ക് വര്‍ധനവിന് കാരണം എന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading