ഇസ്രായേൽ മാധ്യമങ്ങളിലെ തെറ്റായ ആരോപണങ്ങൾക്ക് മറുപടിയായി ഖത്തർ

InShot 20260919 113444465

ഡൽഹി: ഇസ്രായേൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ അവകാശവാദങ്ങൾക്കും കെട്ടിച്ചമച്ച റിപ്പോർട്ടുകൾക്കും മറുപടി നൽകി ഖത്തർ അന്താരാഷ്ട്ര മാധ്യമ ഓഫീസ്. ഗസയിലേക്ക് ഖത്തർ നൽകുന്ന മാനുഷിക സഹായത്തിനെതിരെ ഇസ്രായേൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തര രാഷ്ട്രീയ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഖത്തറിനെ എളുപ്പത്തിൽ കുറ്റക്കാരനാക്കി ചിത്രീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്രായേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ ഒരിക്കലും ഹമാസിന് പണം നൽകിയിട്ടില്ല. ഇസ്രായേൽ അധികൃതരുമായും അന്താരാഷ്ട്ര പങ്കാളികളുമായും ഏകോപിപ്പിച്ച സംവിധാനങ്ങളിലൂടെ ഗസയിലെ സാധാരണക്കാരായ ഫലസ്തീനികൾക്കാണ് ഞങ്ങളുടെ സഹായം ലഭ്യമാക്കിയത്. മുൻകാല സഹായ സംവിധാനങ്ങൾക്ക് കീഴിൽ, എല്ലാ സാമ്പത്തിക സഹായങ്ങളും ഭക്ഷണസാധനങ്ങൾ, മരുന്ന്, ഇന്ധനം തുടങ്ങിയവയും ഗസയിലേക്ക് എത്തുന്നതിന് മുൻപ് ഇസ്രായേൽ വഴിയാണ് കടന്നുപോയിരുന്നത്. ഖത്തർ നേരിട്ട് ഒന്നും വിതരണം ചെയ്തിട്ടില്ല- ഓഫീസ് വ്യക്തമാക്കി.

സഹായങ്ങൾക്ക് അപ്പുറം ഹമാസിന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ, അതിന് ഖത്തറുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. “ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ, ലോബീയിസ്റ്റുകൾ, അഭിഭാഷകർ, ചിന്താകേന്ദ്രങ്ങൾ (think tanks), ഗവേഷണ സ്ഥാപനങ്ങൾ എന്ന് അവകാശപ്പെടുന്ന സംഘടനകൾ എന്നിവർ ചേർന്ന് വർഷങ്ങളായി ഖത്തറിനെതിരെ തുടർച്ചയായ പ്രചാരണം നടത്തിവരികയാണ്. ഇസ്രായേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയക്കാർ തങ്ങളുടെ ആഭ്യന്തര വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതിനാലാണ് ഈ പ്രചാരണം കൂടുതൽ ശക്തമാകുന്നത്. ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാൻ ഖത്തറിന് താൽപ്പര്യമില്ല, എന്നാൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഞങ്ങളുടെ രാജ്യത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല. ഇതൊന്നും തന്നെ, അടിയന്തര മാനുഷിക സഹായം ആവശ്യമുള്ള ഫലസ്തീനികൾക്ക് ഖത്തർ നൽകുന്ന പിന്തുണയെ ദുർബലപ്പെടുത്തില്ല. സംഘർഷം അവസാനിപ്പിക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുമുള്ള മാർഗ്ഗമെന്ന നിലയിൽ മധ്യസ്ഥതയിലും നയതന്ത്രത്തിലും ഖത്തർ തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അതോറിറ്റ് ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading