ദോഹ: ഖത്തറിൽ ചിക്കനും ചില പച്ചക്കറികൾക്കുമുള്ള കസ്റ്റംസ് തീരുവ വർധിപ്പിച്ചു. തിരഞ്ഞെടുത്ത ചില ഉൽപ്പന്നങ്ങളുടെയും സാധനങ്ങളുടെയും കസ്റ്റംസ് തീരുവ നിരക്ക് വർദ്ധിപ്പിക്കുന്നതിനായി അധികൃതർ അറിയിച്ചു.
ഫ്രഷ് ചിക്കനും ശീതീകരിച്ച (chilled) കോഴിയിനങ്ങളും, കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം ഏറ്റവും കൂടുതലായി നടക്കുന്ന കാലയളവുകളിൽ ബാധകമാകുന്ന ചില കാർഷിക ഉൽപ്പന്നങ്ങൾക്കുമാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്. സെപ്റ്റംബർ 16-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിന്റെ പതിനേഴാം ലക്കത്തിൽ ഉത്തരവ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
മുഴുവനായുള്ള ഫ്രഷ്, ശീതീകരിച്ചതോ ആയ കോഴി, ശീതീകരിച്ച കോഴിയിറച്ചി (ബ്രസ്റ്റ്, തൈ, വിംഗ്സ് ഭാഗങ്ങൾ) എന്നിവയുൾപ്പെടെയുള്ള ചിലയിനം കോഴിയിനങ്ങളുടെ കസ്റ്റംസ് തീരുവ നിരക്ക് 18 ശതമാനമായി ഉയർത്തി. കാർഷിക ഉൽപ്പന്നങ്ങളിൽ തക്കാളി, വഴുതനങ്ങ, സുക്കിനി തുടങ്ങിയവയ്ക്ക് കസ്റ്റംസ് തീരുവ നിരക്ക് 15 ശതമാനമായും ഉയർത്തി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം, ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പുതിയതോ (fresh) തണുപ്പിച്ചതോ (chilled) ആയ തക്കാളിക്ക് 15% കസ്റ്റംസ് തീരുവ ബാധകമായിരിക്കും. വഴുതനങ്ങയ്ക്ക് ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾക്ക് പുറമെ നവംബർ, ഡിസംബർ മാസങ്ങളിലും ഇതേ നിരക്ക് ബാധകമാണ്; അതേസമയം, സുക്കിനി (zucchini) സംബന്ധിച്ച നിരക്ക് വർദ്ധനവ് ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ബാധകമാവും.
കാർഷിക ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 15% ആയി ഉയർത്തുന്നത് ഓരോ ഇനത്തിന്റെയും പ്രധാന ഉൽപ്പാദന കാലയളവുകളുമായി ബന്ധപ്പെട്ടതാണെന്നും അത് വർഷം മുഴുവനും ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
