വാട്സ് ആപ്പ് ബിസിനസ്സ് അക്കൗണ്ട് ഇനിമുതൽ സൗജന്യമല്ല ; മെസ്സേജുകൾക്ക് പണം ഈടാക്കും; നിരക്കുകൾ ഇങ്ങനെ

InShot 20260930 215826437

ഡൽഹി: വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കുള്ള സൗജന്യ സേവനങ്ങൾ അവസാനിപ്പിച്ച് മെറ്റ. നാളെ, ഒക്ടോബർ ഒന്നു മുതൽ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കാൻ പണം നൽകേണ്ടിവരും. വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ബിസിനസുകൾ ഉപഭോക്താക്കൾക്ക് അയക്കുന്ന സർവീസ് മെസ്സേജുകൾക്കാണ് ഇനി മുതൽ നിരക്ക് ഈടാക്കുക.

നിലവിലുള്ള യൂട്ടിലിറ്റി, ഓതെന്റിക്കേഷൻ മെസ്സേജുകളുടെ അതേ നിരക്കായിരിക്കും സർവീസ് മെസ്സേജുകൾക്കും ബാധകമാവുക. സെപ്റ്റംബർ 30-നകം പേയ്‌മെന്റ് രീതികൾ കോൺഫിഗർ ചെയ്യാത്ത സ്ഥാപനങ്ങൾക്കുള്ള സർവീസ് മെസ്സേജ് ഡെലിവറി ഒക്ടോബർ ഒന്നു മുതൽ നിർത്തിവെക്കുമെന്ന് മെറ്റ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാട്സ്ആപ്പിന്റെ 24 മണിക്കൂർ കസ്റ്റമർ സർവീസ് വിൻഡോയ്ക്കുള്ളിൽ (Customer Service Window) അയക്കുന്ന മറുപടി സന്ദേശങ്ങൾക്കും പുതിയ തീരുമാനം വരുന്നതോടെ നിരക്ക് നൽകേണ്ടി വരും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading