ദോഹ: ആപ്പിളിന്റെ macOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സ്ക്രീൻ ഷെയർ സംവിധാനത്തിൽ ഗുരുതരമായ സുരക്ഷാ അപകടസാധ്യതയെക്കുറിച്ച് ഉപഭോക്താകൾക്ക് മുന്നറിയിപ്പ് നൽകി നാഷണൽ സൈബർ സുരക്ഷാ ഏജൻസി. പ്രത്യേകിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പ്രത്യേകാവകാശങ്ങൾ നേടുന്നതിനും ക്രിപ്റ്റോകറൻസികൾക്കും ഉപകരണങ്ങൾ ഹാക്ക് ചെയ്ത് മാൽവെയർ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. മാക്ഓഎസ് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ എല്ലാ ഉപയോക്താക്കളും ലഭ്യമായ ഏറ്റവും പുതിയ സുരക്ഷാ പതിപ്പിലേക്ക് ഉടൻ അപ്ഡേറ്റ് ചെയ്യാനും ആവശ്യമില്ലാത്തപ്പോൾ സ്ക്രീൻ ഷെയർ പ്രവർത്തനരഹിതമാക്കാനും ഏജൻസി അഭ്യർത്ഥിച്ചു. ഇത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും സൈബർ സുരക്ഷാ ഏജൻസി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
