കോഴിക്കോട്: ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് 8 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. കവര്‍ച്ചാ സംഘത്തില്‍ നിന്നുള്ള വ്യക്തിയുടെ ശബ്ദസംഭാഷണമാണ് പുറത്തുവന്നത്. കവര്‍ച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തായത്. കവര്‍ച്ച ചെയ്തത് 25 കോടിയോളം രൂപ ആണെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ബോംബെ ഷാജി പറഞ്ഞു. ഫണ്ട് കെഎംസിസിയുടെതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഷാജി പറയുന്ന സംഭാഷണാണ് പുറത്തുവന്നത്. കാക്കച്ചി കമറു എന്നയാളോടാണ് ഷാജി കാര്യങ്ങള്‍ പറയുന്നത്. മുസ്ലിം ലീഗിന്റെ ജീവകാരുണ്യ സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (കെഎംസിസി) ഖത്തറിലെ ഓഫീസില്‍ കടന്ന് ലോക്കര്‍ തകര്‍ത്ത് 31 ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 8 കോടിയോളം ഇന്ത്യന്‍ രൂപ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്.
ഇതോടെ കെഎംസിസി ഫണ്ട് കവര്‍ച്ചയില്‍ വന്‍ വഴിത്തിരിവാണ് ഉണ്ടായത്. സംഭവത്തില്‍ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസില്‍ കീഴടങ്ങിയിരുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോബെ ഷാജി എന്ന ഷാജഹാന്, റാഷി, സാലിഹ്, ഹസ്സന്, നിസാര്‍ തുടങ്ങിയവര്‍ പ്രതികളാണ്. വെല്‍ഡിംഗ് തൊഴിലാളിയായ ബാലകൃഷ്ണനെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കവര്‍ച്ച സംഘം ഖത്തറിലത്തിച്ചതെന്നാണ് സൂചന. അവിചാരിതമായി കവര്‍ച്ചാ സംഘത്തിന്റെ ഭാഗമാകേണ്ടി വരികയും വാഗ്ദാനം ചെയ്യപ്പെട്ട തുക ലഭിക്കാതെ വരികയും ചെയ്തതിനൊപ്പം ജീവന് അപകടത്തിലാകുമോ എന്ന ആശങ്കയും ബാലകൃഷ്ണനെ അലട്ടിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
കെഎംസിസിയുടെ സ്നേഹ സുരക്ഷ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. അംഗങ്ങളാവര്ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ 50000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനായി അംഗങ്ങളില്‍ നിന്ന് പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഇത്രയും തുക സമാഹരിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A crucial phone conversation has emerged regarding the theft of 8 crore rupees from the Qatar KMCC office. The audio features a member of the robbery gang discussing his share of the proceeds. 'Bombay Shaji,' who was part of the group, stated that the total amount stolen was approximately 25 crore rupees. In the recording, he also claims that he was unaware the funds belonged to the KMCC.
