വൃത്തിയില്ലാതെ ഭക്ഷണം തയ്യാറാക്കി; ഖത്തറിൽ റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചു

InShot 20261020 214044573

ദോഹ: ഖത്തറിൽ വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത റെസ്റ്റോറന്റ് അടപ്പിച്ചു. ഉം സലാല് – അൽ ഖരൈതിയത്ത് – ഉം അൽ അമാദ് മേഖലയിലുള്ള ഭക്ഷണശാലയാണ് (റെസ്റ്റോറന്റ്) ഉം സലാൽ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയത്. അശുദ്ധമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കിയതിനാൽ റെസ്റ്റോറന്റ് ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം വെബ്‌സൈറ്റിൽ വ്യക്തമാക്കി.

മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമം (2014-ലെ 4-ാം നമ്പർ നിയമപ്രകാരം ഭേദഗതി ചെയ്തത്) ലംഘിച്ചതിനെ തുടർന്നാണ് നടപടി. അശുദ്ധമായ സാഹചര്യങ്ങളിലോ രീതികളിലോ ഭക്ഷണം തയ്യാറാക്കുകയോ, സംസ്കരിക്കുകയോ, സൂക്ഷിക്കുകയോ ചെയ്താൽ, ആ ഭക്ഷണം കേടായതോ, നശിച്ചതോ അല്ലെങ്കിൽ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇത് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്.

നിയമലംഘനം നടത്തിയവർ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ ബാധ്യസ്ഥരാണ്. നിയമപ്രകാരം, ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത്, ബന്ധപ്പെട്ട മുനിസിപ്പൽ ഡയറക്ടറുടെ വിവേചനാധികാരത്തിനനുസരിച്ചാണ് അടച്ചുപൂട്ടൽ കാലാവധി തീരുമാനിക്കുന്നത്. ഒരു തവണ അടച്ചുപൂട്ടുന്ന കാലാവധി 60 ദിവസത്തിൽ കൂടാൻ പാടില്ല. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടൽ നടപടികളും ആവർത്തിക്കുന്നതാണ്. അതേസമയം അടച്ചിട്ടിരിക്കുന്ന സ്ഥാപനം തുറക്കുന്നതോ, അവിടെ പ്രവർത്തനങ്ങൾ നടത്തുന്നതോ, അറ്റകുറ്റപ്പണികൾ ചെയ്യുന്നതോ അനുവദനീയമല്ല; ഇത് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • വിട്ടുമാറാത്ത സന്ധി വേദന; ചികിത്സ ഇനി ഹമദിലും

  • ‘എന്തും നേരിടാൻ തയ്യാർ’:സൈനിക സേനയിൽ മാറ്റം വരുത്തി ഖത്തർ

  • എംബസി ഇന്ന് അവധി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading