ദോഹ: ഉയർന്നുവരുന്ന ഭീഷണികളെ നേരിടുന്നതിനായി പ്രതിരോധ വിഭവങ്ങളെ പുനഃക്രമീകരിച്ചതായി ഖത്തർ. ഏകദേശം ആറ് മണിക്കൂറിൽ പുനക്രമീകരണം നടന്നതായി ഖത്തറിലെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി അതോറിറ്റി മേധാവി സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ ഖാലിദ് മുഹമ്മദ് അൽ-നുഐമി വ്യക്തമാക്കി. മുൻപൊന്നും കണ്ടിട്ടില്ലാത്തതും എന്നാൽ അതീവ വിജയകരവുമായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
എട്ട് മാസത്തോളം സൈനിക പ്രവർത്തനങ്ങളിൽ മാറ്റം വരുത്താൻ വേണ്ടിവന്നെന്നും ദോഹയിൽ നടന്ന ‘ഗ്ലോബൽ സെക്യൂരിറ്റി ഫോറം 2026’-ൽ അദ്ദേഹം വെളിപ്പെടുത്തി. “പ്രതിരോധ പങ്കാളിത്തങ്ങളുടെ ഭാവി: സഖ്യങ്ങളിൽ നിന്ന് പ്രവർത്തനക്ഷമതയിലേക്ക്” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ സൈനിക വിഭാഗങ്ങളും, പ്രതിരോധ തന്ത്രങ്ങളും, ശേഷികളും തുടക്കത്തിൽ രൂപകൽപ്പന ചെയ്തിരുന്നത് തികച്ചും വ്യത്യസ്തമായ മറ്റ് ഭീഷണി സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടായിരുന്നുവെന്നും അൽ-നുഐമി വ്യക്തമാക്കി. ഡ്രോണുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങൾ പഠിച്ച പാഠങ്ങളെക്കുറിച്ച്, വൈറ്റ് ഹൗസിലെ മുൻ ഭീകരവിരുദ്ധ ഉദ്യോഗസ്ഥൻ ക്രിസ് കോസ്റ്റ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
